e

ഈരാറ്റുപേട്ട : തടികയറ്റി വന്ന ലോറി തിരിക്കുന്നതിനിടെ സംരക്ഷണഭിത്തി തകർത്ത് തോട്ടിൽപതിച്ചു. ഈരാറ്റുപേട്ട ചേന്നാട് റോഡിൽ രക്ഷാഭവൻ കോഴികൊത്തിക്കൽ റോഡിലായിരുന്നു അപകടം. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ലോറി തോടിന് കുറുകെയുള്ള പാലം കടന്ന് തിരിയുന്നതിനിടെ ബലംകുറഞ്ഞ സംരക്ഷണഭിത്തി തകരുകയായിരുന്നു. ഇതോടെ പിൻചക്രം അടക്കം പിന്നിലേയ്ക്ക് നിരങ്ങി ലോറി തലകീഴായി തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.