ചങ്ങനാശേരി : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച അഖിലേന്ത്യാ പണിമുടക്ക് ചങ്ങനാശേരിയിൽ പൂർണം. നഗരത്തിലും വിവിധ പഞ്ചായത്തുകളിലെയും സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നു. ഏറെ തിരക്കേറിയ ചങ്ങനാശേരി മാർക്കറ്റ് പൂർണമായും സ്തംഭിച്ചു. നഗരത്തിലും ഗ്രാമങ്ങളിലുമുള്ള കടകളും തുറന്നില്ല.

വിവാഹം, മരണം ,എയർപോർട്ട്, തുടങ്ങിയ അവശ്യ വാഹനങ്ങൾ ഒഴിച്ചാൽ മറ്റു വാഹനങ്ങൾ ഓടിയില്ല. കെ. എസ്. ആർ. ടി. സി, സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. സ്കുളുകളും അടഞ്ഞുകിടന്നു, പണിമുടക്കിയ തൊഴിലാളികൾ സംയുക്തത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിലും പഞ്ചാായത്ത് കേന്ദ്രങ്ങളിലും പ്രകടനവും ധർണയും നടത്തി. നഗരത്തിൽ പ്രകടനത്തിന് ശേഷം സെൻട്രൽ ജംഗ്ഷനിൽ ധർണ നടത്തി. ധർണ എ. ഐ.ടി.യു. സി സംസ്ഥാന കമ്മിറ്റിയംഗം മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ എം.ടി. ജോസഫ്, എ.വി. റസ്സൽ, കെ.സി. ജോസഫ്, കൃഷ്ണകുമാരി രാജശേഖരൻ,ടി.എസ്. നിസ്താർ, ടി .പി. അജികുമാർ, ലക്ഷ്മണൻ, ടോണി പുളിക്കൻ, ജോമോൻ കുളങ്ങര, കെ. ഹലീൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.