എരുമേലി : ചന്ദനക്കുടം പ്രമാണിച്ച് ഇന്ന് വൈകിട്ട് 5 മുതൽ എരുമേലിയിൽ ഗതാഗത നിയന്ത്രണം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് മുക്കൂട്ടുതറ, പമ്പ ഭാഗത്തേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും ഭാരവാഹനങ്ങളും കൊരട്ടി പാലത്തിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് കണ്ണിമല പാറമട പ്രൊപ്പോസ് വഴി പോകണം. ചെറിയ വാഹനങ്ങൾ കുറുവാമൂഴിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഓരുങ്കൽകടവ് വഴി എരുമേലിയിൽ കെ.എസ്.ആർ.ടി.സിയിൽ എത്തിച്ച് ആളുകളെ ഇറക്കണം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് റാന്നിയിലേയ്ക്കുള്ള വാഹനങ്ങൾ എരുമേലി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ടി.ബി ജംഗ്ഷൻ വഴി ഷെർമൗണ്ട് കോളേജ് വഴി കരിമ്പിൻ തോട്ടിലെത്തി പോകണം. റാന്നിയിൽ നിന്ന് മുണ്ടക്കയത്തേയ്ക്കുള്ളവർ കരിങ്കല്ലുംമൂഴിയിൽ നിന്ന് തിരിഞ്ഞ് എം.ഇ.എസ്, പ്രൊപ്പോസ് പാറമട, പുലിക്കന്ന് വഴി പോകണം. എരുമേലിയിൽ നിന്ന് കാഞ്ഞിരപ്പള്ളിക്കുള്ള ചെറിയ വാഹനങ്ങൾ വാഴക്കാല ഓരുങ്കൽകടവ് കുറുവാമൂഴി വഴി പോകണം. എരുമേലിയിൽ നിന്ന് കാഞ്ഞിരപ്പള്ളിക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വാഴക്കാല, കാരിത്തോട്, ചേനപ്പാടി വഴി പോകണം. റാന്നിയിൽ നിന്ന് കാഞ്ഞിരപ്പള്ളിക്കുള്ള എല്ലാ വാഹനങ്ങളും കരിമ്പിൻ തോട്ടിൽ നിന്ന് തിരിഞ്ഞ് ചേനപ്പാടി വഴി പോകണം. പ്രൊപ്പോസ് ഭാഗത്ത് നിന്ന് ഒരു വാഹനവും എരുമേലിയിലേയ്ക്ക് പ്രവേശിക്കരുത്.