jithesh

കോട്ടയം: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അഡ്വ. ജിതേഷ് ജെ.ബാബുവിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. മൂന്ന് മാസം മുൻപ് സമർപ്പിച്ച മൂന്നംഗ പട്ടികയിൽ നിന്നാണ് ജിതേഷിനെ തിരഞ്ഞെടുത്തത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം വൈകുന്നത് മൂലം വിചാരണ തുടങ്ങാനാവുന്നില്ലെന്ന് കേരളകൗമുദി കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകനായ അഡ്വ. ജിതേഷ് ജെ.ബാബു പ്രവീൺ വധക്കേസിലും, ഒറീസ ദമ്പതികൾ വധക്കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു.