ganja-arrest

കോട്ടയം: രണ്ടു കിലോ കഞ്ചാവുമായി ക്രിമിനൽക്കേസ് പ്രതികൾ അറസ്റ്റിൽ. ഏറ്റുമാനൂർ പുന്നത്തുറ കവല വെട്ടിമുകൾ കമ്പനിമലയിൽ വീട്ടിൽ അനിൽകുമാർ (പൾസർ കണ്ണൻ 29), ഏറ്റുമാനൂർ കിഴക്കുംഭാഗം പുന്നവേലി തടത്തിൽ വീട്ടിൽ ജോമോൻ മാത്യു (പൊട്ടാസ് ജോമോൻ 27) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇരുവരും കഞ്ചാവ് വില്പന, വധശ്രമം എന്നീ കേസുകളിൽ പ്രതികളാണ്. ഏറ്റുമാനൂരിലേയ്ക്കുള്ള കഞ്ചാവ് ജില്ലാ അതിർത്തിയിലൂടെ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ്

ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ആന്റി നർക്കോട്ടിക് സംഘം എത്തിയത്. ഇവർ ഏറ്റുമാനൂരിൽ പരിശോധന നടത്തുന്നതിനിടെ പ്രതികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്നാണ് ഇവരെ പിടികൂടിയത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഞ്ചാവിന്റെ ഇടനിലക്കാരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്.ഐ സന്ദീപ്, എ.എസ്.ഐ .ടിഎം നൗഷാദ്, പി.വി മനോജ്, റിച്ചാർഡ് സേവ്യർ, കെ.എം ജീമോൻ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ കെ.ഐ നവാസ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.