puzha

തലയോലപ്പറമ്പ് : മൂവാറ്റുപുഴയാറിനെ മാലിന്യവിമുക്തമാക്കാൻ കുരുന്നുകൾ നടത്തിയ ബോധവത്ക്കരണം ശ്രദ്ധേയമായി. ഉദയനാപുരം അക്കരപ്പാടം ഗവ.യു പി സ്‌കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പുഴയോര മേഖലയിൽ പോസ്റ്ററിംഗ് അടക്കമുള്ള ബോധവത്ക്കരണം നടത്തിയത്. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് അനിവാര്യമായ ജലാശയങ്ങളെ വരും തലമുറകൾക്കായി സംരക്ഷിക്കുന്നതിനായി പുഴകളിലെ തെളിനീരിനെ പരിരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും പുഴയെ സ്‌നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യുമെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, അദ്ധ്യാപകരായ ഷെമിയ മോൾ. എസ്, സ്മിതമേനോൻ , അനുഷാ.വി, സബീനഅലി, അമ്പിളി എം.ജെ, അശ്വതിവൽസലൻ, സ്‌കൂൾ വികസന സമിതി ചെയർമാൻ എ.പി.നന്ദകുമാർ, സ്‌കൂൾ പരിസ്ഥിതി ക്ലബ് പ്രസിഡന്റ് സാനിയ സന്തോഷ്, സെക്രട്ടറി എസ്.നന്ദന തുടങ്ങിയവർ നേതൃത്വം നൽകി.