പാലാ: ആലങ്ങാട്ടു യോഗം സമൂഹ പെരിയോൻ കുന്നുകര രാജപ്പൻ നായരുടെയും വെളിച്ചപ്പാട് സുരേഷ് കുമാറിന്റെയും നേതൃത്വത്തിൽ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ നടത്തിയ പാനകപൂജ ഭക്തിസാന്ദ്രമായി. എരുമേലി പേട്ടകെട്ടിനുള്ള യാത്രാമദ്ധ്യേയാണ് സംഘം കടപ്പാട്ടൂരെത്തിയത്. 1962 മുതൽ ക്ഷേത്രത്തിലെത്തുന്ന സംഘം ക്ഷേത്രത്തിലെ അയ്യപ്പ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പാനക പൂജയും നിവേദ്യ പ്രസാദ വിതരണവും നടത്തിയാണ് മടങ്ങുന്നത്. പെരുമ്പാവൂർ, കീഴില്ലം ക്ഷേത്രങ്ങളിലും പാനക പൂജ നടത്തിയിരുന്നു.