വൈക്കം : സമർപ്പിതമായ ഉപാസനയിലൂടെ ശാസ്ത്രീകലകൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നവർക്ക് കലാരംഗത്ത് പ്രശോഭിയ്ക്കാൻ കഴിയൂവെന്ന് നർത്തകിയും സംവിധായികയുമായ കലാവിജയൻ പറഞ്ഞു. വൈക്കം ഗൗരീ ഗായത്രിവിദ്യാപീഠം സംഘടിപ്പിച്ച 10-ാമത് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചെയർമാൻ മോഹൻ.ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.ശശിധരൻ, ചലച്ചിത്രപിന്നണി ഗാനാലാപനരംഗത്ത് 20 വർഷം പിന്നിട്ട ദേവാനന്ദിനെ ആദരിച്ചു. ഗാനരചയിതാവ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് ഡേവിഡ് പീറ്ററെ ആദരിച്ചു. വിവിധ യുവജനോത്സവങ്ങളിൽ വിജയികളായ വിദ്യാപീഠത്തിലെ ലിനുമോൻ, ശ്രീപ്രീയ, തീർത്ഥ എന്നിവരെയും ആദരിച്ചു. ബി.ഹരികൃഷ്ണൻ, സംഗീതജ്ഞൻ വൈക്കം വാസുദേവൻ നമ്പൂതിരി, കൗൺസിലർ ഡി.രഞ്ജിത്കുമാർ, കെ.ആർ.ബിന്ദു എന്നിവർ പ്രസംഗിച്ചു.