വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ നാരായണീയസമിതിയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള ഉദയനാപുരത്തപ്പൻ ചിറപ്പ് ഇന്ന് ആരംഭിക്കും. ഇതിന് മുന്നോടിയായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടാഭിഷേകം നടത്തി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ലക്ഷാർച്ചന, ഉദയാസ്തമന പൂജ, കുമാര കലശം, ഭാഗവത ദ്വാദശാഹ മഹാസത്രം, ദേശവിളക്ക് എന്നിവയും നടക്കും. ഇന്ന് മുതൽ 20 വരെ ലക്ഷാർച്ചന. 21 ന് തൈപ്പൂയം. 22, 23 തീയതികളിൽ ഉദയാസ്തമന പൂജ, 12 മുതൽ 24 വരെ ഭാഗവത ദ്വാദശാഹ മഹാസത്രം, 24 ന് കുമാരകലശം, നെയ് വിളക്ക്. മഹാസത്രത്തിന് വായപ്പുറം വാസുദേവ പ്രസാദ് നമ്പൂതിരി ആചാര്യനാവും. കോഴിക്കോട് കാക്കാഞ്ചേരി ശ്രീമണി അന്തർജനം, കാലടി ശങ്കരനാരായണൻ നമ്പൂതിരി , ഉമ വായപ്പറം, പാലഞ്ചേരി നവീൻ ശങ്കർ തുടങ്ങിയവർ പാരായണം നടത്തും.
സത്രവേദിയിൽ സമർപ്പിക്കേണ്ട ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 4.30 ന് ഉദയനാപുരം ഗോശാലയ്ക്കൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് 5 ന് എത്തിച്ചേരും. തുടർന്ന് വൈക്കത്തപ്പൻ സംഗീത സേവാസംഘത്തിന്റെ കീർത്തനം, നാമസങ്കീർത്തനം, 14 ന് ഓട്ടൻതുള്ളൽ, 15 ന് ഭജനാലാപനം, 16 ന് ഭജൻസ്. 17 ന് ആർ.എൽ.വി ആദിത്യ നാരായണൻ അവതരിപ്പിക്കുന്ന അഷ്ടപദി കച്ചേരി. 18 ന് തിരുവാതിര കളി. 19 ന് സംഗീതകച്ചേരി. 20 ന് കഥകളി. 21 ന് സംഗീതാർച്ചന. 22 ന് ഉദയനാപുരം ഹരി, നടക്കാവ് ഉണ്ണി എന്നിവർ അവതരിപ്പിക്കുന്ന തിമില തായമ്പക. 23 ന് വൈക്കം മേൽശാന്തി ടി.എസ് നാരായണൻ നമ്പൂതിരി അവതരിപ്പിക്കുന്ന സംഗിത കച്ചേരി, തുടർന്ന് ന്യത്തസന്ധ്യ. സഹസ്രകലശം നടക്കുന്ന 24 ന് ആദ്ധ്യാത്മിക സദസ്. കൊല്ലം കെ. മനോജ് കുമാർ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതസദസ്. ആദ്ധ്യാത്മിക സദസിൽ തന്ത്രിമാരെ ആദരിക്കും. അഡ്വ.ഗോവിന്ദ ഭരതൻ പ്രഭാഷണം നടത്തും. ചിറപ്പ് സമാപിക്കുന്ന 24 ന് ദീപാരാധന സമയത്ത് ദേശവിളക്ക് . 25ന് വൈക്കം ക്ഷേത്രത്തിൽ നടക്കുന്ന ദ്രവ്യകലശത്തോടെ ചടങ്ങുകൾ സമാപിക്കും.