തലയോലപ്പറമ്പ് : പൊതി തൃക്കരായിക്കുളം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 14 ന് രാവിലെ 9.30നും 10നും മദ്ധ്യേ തന്ത്രി മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരി, ദിനേശൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ചന്ദ്രശേഖരൻ തിരുമേനി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, 6.45 ന് ദേവീയോഗീശ്വരപൂജ, 15 ന് വൈകിട്ട് 7 ന് കരോക്കെ ഗാനമേള, 16 ന് രാവിലെ 5.30 ന് ഗണപതിഹോമം, 7 ന് എതൃത്തപൂജ, 17 ന് ഉച്ചയ്ക്ക് 12 ന് ഉത്സവബലി, 12.30 ന് ഉത്സവബലിദർശനം, 18 ന് രാവിലെ 9 ന് ഉച്ചപൂജ, ശ്രീഭൂതബലി, വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ, വലിയവിളക്ക്, 19 ന് രാവിലെ 9 ന് നവകം, പഞ്ചഗവ്യം, ഒറ്റക്കലശം, ഉച്ചയ്ക്ക് 12.30 ന് തിരുവാതിര ഊട്ട്, വൈകിട്ട് 4 ന് കൊടിയിറക്ക്, 6 ന് ആറാട്ട്, 8 ന് ആറാട്ട് എതിരേല്പ്, 9 ന് ആറാട്ട് വിളക്ക്, മേജർസെറ്റ് പഞ്ചവാദ്യം, 11 ന് ഇറക്കി എഴുന്നള്ളിപ്പ്.