പാലാ : ഊരാശാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവം 14 ന് തുടങ്ങി 21 ന് ആറാട്ടോടെ സമാപിക്കും. 21 ന് വൈകിട്ട് 5 ന് ആചാര്യവരണം, 5.30 ന് കൊടിക്കയർ, കൊടിക്കൂറ വരവേല്പ്. 7.30 ന് ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി , മേൽശാന്തി മലമേൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് വലിയ കാണിക്ക, ഭക്തിഗാനാഞ്ജലി. ഉത്സവദിവസങ്ങളിൽ രാവിലെ 5 മുതൽ നിർമ്മാല്യം, 7 മുതൽ കലശപൂജ, ശ്രീഭൂതബലി, 9 മുതൽ കലശാഭിഷേകം, സഹസ്രനാമ നാരായണീയ പാരായണം,രാത്രി 7.30 മുതൽ ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്. തിരുവരങ്ങിൽ 15 ന് രാത്രി 8 ന് ഭക്തിഗാനാമൃതം പൂഞ്ഞാർ ഹരികുമാറും സംഘവും, 16 ന് രാത്രി 7.30 ന് സോപാന സംഗീതം രാജീവ് വാര്യർ. 19, 20 തീയതികളിൽ രാവിലെ 10 മുതൽ ഉത്സവബലി, ഉത്സവബലി ദർശനം, പ്രസാദമൂട്ട്, തിരുവരങ്ങിൽ 19 ന് രാത്രി 8 ന് പിന്നണി ഗായിക കോട്ടയം പാർവതിയുടെ സംഗീതസദസ്, 20 ന് പള്ളിവേട്ട, വൈകിട്ട് 6.30ന് ഊരാശാല കവലയിൽ സമൂഹപ്പറ, തിരുവരങ്ങിൽ 8.45ന് ഭക്തിഗാനം, 11ന് പള്ളിവേട്ട. 21 ന് ആറാട്ട്. രാവിലെ 9ന് പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര, വൈകിട്ട് 4.30 മുതൽ ആറാട്ടുബലി, ആറാട്ട് പുറപ്പാട്, കടപ്പാട്ടൂർ മഹാദേവക്ഷേത്രക്കടവിൽ ആറാട്ട്, രാത്രി 8.30 ന് തിരിച്ചെഴുന്നള്ളത്ത് സമൂഹപ്പറ, 9 ന് ആനക്കുളങ്ങര ദേവീക്ഷേത്രത്തിൽ സ്വീകരണം, 9.30 ന് ആറാട്ടെതിരേല്പ്, 10 ന് കൊടിയിറക്ക്, കലശാഭിഷേകം, ശ്രീഭൂതബലി. തിരുവരങ്ങിൽ രാത്രി 7ന് പത്മഭൂഷൺ മധുരൈ ടി.വി.ശങ്കരനാരായണന്റെ സംഗീതസദസ്, 10.30ന് തിരുവനന്തപുരം വൈഗ വിഷന്റെ നൃത്തനാടകം.