പാണ്ഡവം : ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് ആരംഭിച്ച് 21 ന് സമാപിക്കും. രാവിലെ 4.45 ന് നിർമ്മാല്യദർശനം, വൈകിട്ട് 6 ന് വിളംബര ഘോഷയാത്രയും ആചാര്യ സ്വീകരണവും, 7 ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം. നാളെ രാവിലെ 5.30 ന് പള്ളിയുണർത്തൽ, 7 ന് ഭാഗവത പാരായണം ആരംഭം. 10 ന് വരാഹാവതാരം,12.30 ന് അന്നദാനം. 15 ന് രാവിലെ 4.45 ന് നിർമ്മാല്യദർശനം, 7 ന് ഭാഗവതപാരായണം, 10 ന് നരസിംഹാവതാരം, 12.30 ന് അന്നദാനം, വൈകിട്ട് 7 ന് പ്രഭാഷണം. 16 ന് രാവിലെ 4.45 ന് നിർമ്മാല്യദർശനം, 7 ന് ഭാഗവതപാരായണം, 10 ന് ശ്രീകൃഷ്ണാവതാരം, 12 ന് ഉണ്ണിയൂട്ട്, 12.30 ന് അന്നദാനം, വൈകിട്ട 7 ന് പ്രഭാഷണം. 17 ന് രാവിലെ 4.45 ന് നിർമ്മാല്യ ദർശനം, 7 ന് ഭാഗവത പാരായണം, 11.30 ന് ഗോവിന്ദാഭിഷേകം, 12.30 ന് അന്നദാനം, വൈകിട്ട് 5 ന് വിദ്യാരാജഗോപാല മന്ത്രാർച്ചന, 7 ന് പ്രഭാഷണം. 18 ന് രാവിലെ 4.45 ന് നിർമ്മാല്യ ദർശനം, 7 ന് ഭാഗവതപാരായണം, 11 ന് രുഗ്മിണിസ്വയംവര ഘോഷയാത്ര പാണ്ഡവം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. 11.30 ന് രുഗ്മിണി സ്വയംവരം, 12.30 ന് അന്നദാനം, വൈകിട്ട് 5 ന് സർവ്വൈശ്വര്യപൂജ, 7 ന് പ്രഭാഷണം. 19 ന് രാവിലെ 4.45 ന് നിർമ്മാല്യ ദർശനം, 7 ന് ഭാഗവതപാരായണം, 9.30ന് കുചേല സദ്ഗതി, 12.30 ന് അന്നദാനം, വൈകിട്ട് 6 ന് നാരങ്ങാവിളക്ക് പൂജ, 7 ന് പ്രഭാഷണം. 20 ന് രാവിലെ 4.45 ന് നിർമ്മാല്യ ദർശനം, 7 ന് ഭാഗവതപാരായണം,10 ന് സ്വർഗാരോഹണം, 11.30 ന് അവഭ‌ൃതസ്നാനം, 1 ന് നാരായണസദ്യ, 21 ന് തൈപ്പൂയമഹോത്സവം, രാവിലെ 4.30 ന് നിർമ്മാല്യ ദർശനം, 7 മുതൽ 8 വരെ പാൽക്കാവടി അഭിഷേകം, 10 ന് ശ്രീ സുബ്രഹ്മണ്യസഹസ്രനാമ സമൂഹാർച്ചന,12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4.30 ന് സ്വർണക്കാവടി എഴുന്നള്ളത്ത്, 5.30 ന് തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രസന്നിധിയിൽ നിന്നു കാവടിഘോഷയാത്ര. 7.15 ന് കാവടിയഭിഷേകം, 7.30 ന് ഗാനമേള - വോയ്സ് ഒഫ് മെലഡി, പാണ്ഡവം, 8 ന് നൃത്തനൃത്ത്യങ്ങൾ.