mons-1

ചങ്ങനാശേരി : ഓൾ കേരള ടഗ് ഓഫ് വാർ മെമ്പേഴ്‌സ് വെൽഫയർ അസോസിയേഷന്റെ അഞ്ചാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായിട്ടുള്ള സ്വാഗത സംഘ രൂപീകരണ യോഗം നടന്നു. ഉഴവൂർ അരീക്കര ക്ലബ് ഹാളിൽ നടന്ന യോഗം എം.എൽ.എമോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അരീക്കര ക്ലബ് പ്രസിഡന്റ് മാത്യു എടാട്ട് കുന്നേൽ അദ്ധ്യക്ഷനായി. വടംവലി അസോസിയേഷൻ സംസ്ഥാന സമിതി അംഗം സന്തോഷ് പെരുമ്പാവൂർ വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി ലോഗോ പ്രകാശനം നടത്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി, ടഗ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോൺസൺ ജോസഫ്, ഫാദർ ഡാലിഷ് കോച്ചേരി, സണ്ണി പുതിയിടം, പി.ജി.കിഷോർ, റഷീദ് ആലുവ, ഗോഡ്വിൻ, കോട്ടയം ജില്ലാ ഭാരവാഹികളായ ഷിജോ വേലനിലം, ഷിജു കൈപ്പള്ളി, ജോയ്‌സ് മേവിട, റോയി നീലൂർ, എം.സി.മാത്യു, കെ.സി.സിജു എന്നിവർ പങ്കെടുത്തു. ഈ മാസം 26നാണ് അഞ്ചാമത് വടംവലി ചാമ്പ്യൻഷിപ്പ് ജില്ലയിൽ നടക്കുന്നത്. മോൻസ് ജോസഫ് എം.എൽ.എ. രക്ഷാധികാരി, തങ്കമണി ശശി ചെയർമാൻ, കുട്ടൻ കുഞ്ചരക്കാട്ട് കൺവീനർ, ടോമി പെരുമ്പേൽ എന്നിവരടക്കം 101 അംഗ സ്വഗത സംഘം രൂപീകരിച്ചു.