കോട്ടയം: സീസണിന്റെ പകുതിയോളം തളർന്നു കിടന്ന സർവീസുകൾ മകരവിളക്കിന് ജീവൻവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. മണ്ഡല - മകരവിളക്ക് സീസണിൽ ആദ്യമായി ജില്ലയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം ഇന്നലെ നൂറായി. മകരവിളക്കിനു മുന്നോടിയായി എരുമേലിയിൽ 100 ബസുകൾ പിടിച്ചിട്ട് സർവീസ് ക്രമീകരിക്കും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നു ഇതിനായി ബസുകൾ എത്തിക്കും. ശബരിമല സർവീസുകൾക്കായി ഇതുവരെ കോട്ടയം ഡിപ്പോയിൽ നിന്നു 33 ബസുകളാണ് അനുവദിച്ചിരുന്നത്. ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നു കോട്ടയത്ത് ബസ് എത്തിച്ചായിരുന്നു ക്രമീകരണം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ സദാസമയം നാല് ബസുകളുണ്ട്. ട്രെയിൻ വരുന്ന മുറയ്ക്ക് ഇത് കടത്തിവിടും. സീസണിന്റെ ആദ്യ ദിവസങ്ങളിൽ തീർത്ഥാടകരുടെ തിരക്ക് കുറവായിരുന്നതിനാൽ ബസുകളുടെ എണ്ണം 25 ആയി വെട്ടിക്കുറച്ചിരുന്നു. കോട്ടയത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ഇന്നും നാളെയും ശബരിമല സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

പണിമുടക്ക് നഷ്ടം 40 ലക്ഷം കടന്നു

രണ്ടു ദിവസത്തെ പണിമുടക്കിൽ ജില്ലയിലെ നഷ്ടം 40 ലക്ഷം കടന്നു. പമ്പ സ്പെഷ്യൽ സർവീസുകൾ ഒഴികെ മറ്റ് സർവീസുകളൊന്നും

സർവീസ് നടത്തിയിരുന്നില്ല.