vaikom

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 569ാം നമ്പർ ഇടവട്ടം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റിന്റെ 14-മത് വാർഷികം കറുകത്തറയിൽ സോമസുന്ദരന്റെ വസതിയിൽ നടന്നു. വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബയൂണിറ്റ് കൺവീനർ നീന നിഖിൽ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഭദ്രൻ കാർത്തിക, സെക്രട്ടറി എസ്. ബിജു, വനിതാസംഘം സെക്രട്ടറി ബി.ലീലാമണി തുടങ്ങിയർ പ്രസംഗിച്ചു. കുടുംബയൂണിറ്റ് ചെയർമാൻ സോമസുന്ദരൻ സ്വാഗതം പറഞ്ഞു.