dakshina

വൈക്കം : മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ദക്ഷിണാമൂർത്തി സംഗീതോത്സവം ഇന്ന് സമാപിക്കും. പ്രവാസി കലാസംഘടനയായ വോയ്‌സ് ഫൗണ്ടേഷനും വൈക്കത്തേ കലാകാരൻമാരും സംഗീതപ്രേമികളും സംയുക്തമായണ് സംഗീതോത്സവം നടത്തി വരുന്നത്. ഇന്ന് രാവിലെ 9 ന് പഞ്ചരത്‌ന കീർത്തനം, 10.30 ന് സംഗീതാർച്ചന, വൈകിട്ട് 7ന് പുരസ്‌കാര സമർപ്പണം. ദക്ഷിണാമൂർത്തി ഗാനേന്ദുചൂഢ പുരസ്‌കാരം ഗായിക സുജാത മോഹനും, ദക്ഷിണാമൂർത്തി സംഗീത മേരു പുരസ്‌കാരം സംഗീത സംവിധായകൻ വിദ്യാസാഗറിനും സമർപ്പിക്കും. വോയ്സ് ഫൗണ്ടേഷൻ ചെയർമാൻ ടി.എസ് ഉദയൻ, വൈസ് ചെയർമാൻ എ.എസ് മനോജ്, സെക്രട്ടറി ദീപു കാലാക്കൽ, രക്ഷാധികാരി വൈക്കം ജയചന്ദ്രൻ, പിന്നണി ഗായകരായ വൈക്കം ദേവാനന്ദ്, ബി.ഹരികൃഷ്ണൻ, മേൽശാന്തി ടി.ഡി.നാരായണൻ നമ്പൂതിരി , ഈശ്വര അയ്യർ തുടങ്ങിയവർ പങ്കെടുക്കും.