കോട്ടയം: നാഗമ്പടം മഹാദേവ ക്ഷേത്ര തീരുവുത്സവത്തോടനുബന്ധിച്ചുള്ള ഇളനീർ തീർത്ഥാടന വ്രതാരംഭത്തിന് ഇന്ന് തുടക്കമാവും. രാവിലെ 10 ന് സ്വാമി നിത്യ ചിന്മയി വ്രതരാംഭ ജ്യോതി പ്രകാശനം നിർവഹിക്കും. ഇളനീർ തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ജ്യോതി പ്രകാശനം. വനിതാ സംഘം പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കണമെന്ന് കോട്ടയം എസ്.എൻ.ഡി.പി വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ അറിയിച്ചു.17 ന് തിരുവാതുക്കൽ ഗുരു നഗറിൽ നിന്നും രാവിലെ 8.30 ന് ആരംഭിച്ച് ഭീമൻ പടി മാളികപീടിക തെക്കും ഗോപുരം വഴി നഗരപ്രദക്ഷണം ചെയ്ത് നാഗമ്പടം ക്ഷേത്രസന്നിധിയിലേക്ക് തീർത്ഥാടനം എത്തിച്ചേരും. പ്രശസ്ത സംഗീതജ്ഞ മാതംഗി സത്യമൂർത്തി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. കോട്ടയം എസ് .എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എം .മധു അദ്ധ്യക്ഷത വഹിക്കും. പ്രഥമ തീർത്ഥാടന സെക്രട്ടറി എ.കെ ആനന്ദനെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ രചതശ്രീ
പുരസ്‌കാരം നൽകി ആദരിക്കും. വനിതാ സംഘം സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ ആദ്യ താലം കൈമാറും. കോട്ടയം എസ് .എൻ. ഡി .പി യൂണിയൻ സെക്രട്ടറി ആർ.രാജീവ് , കോട്ടയം മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ബിന്ദു സന്തോഷ് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് വി .എം ശശി, മുനിസിപ്പൽ കൗൺസിലർ ജാൻസി ജേക്കബ്, തീർത്ഥാടന കമ്മറ്റി കൺവീനർ എം.വി ബിജു എന്നിവർ സംസാരിക്കും.