പൊൻകുന്നം : ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം 20 ന് കൊടിയേറി 29 ന് ആറാട്ടോടെ സമാപിക്കും. 20 ന് രാവിലെ 8 ന് നാരായണീയ പാരായണം, വൈകിട്ട് 6 ന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം. 6.30 ന് തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ആർ.പ്രകാശം കൊടിക്കീഴിലെ കെടാവിളക്ക് തെളിക്കും. തുടർന്ന് കൊമ്പ് അരങ്ങേറ്റം, രാത്രി 8ന് സംഗീതസംവിധായകൻ ആലപ്പി രംഗനാഥ് കലാവേദിയിൽ ഭദ്രദീപം തെളിക്കും. 8.30 ന് നാടകം കൊച്ചിൽ സംഘമിത്രയുടെ അതിജീവനക്കാറ്റ് .
21 മുതൽ 27 വരെ എല്ലാദിവസവും രാവിലെ 10 ന് ഉത്സവബലി,12.30 ന് ഉത്സവബലിദർശനം,22 മുതൽ വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി എന്നിവ ഉണ്ടായിരിക്കും.21 ന് രാത്രി 7 ന് ആദ്ധ്യാത്മിക പ്രഭാഷണം എൽ.ഗിരീഷ്‌കുമാർ,8.30 ന് കൊച്ചൻ മൻസൂറിന്റെ വയലാർ ഗാനസന്ധ്യ. 22 ന് രാത്രി 7 ന് സംഗീതസദസ്, 10 ന് തിരുവനന്തപുരം അമൃതവർഷിണി ഓർക്കസ്ട്രയുടെ സംഗീതസന്ധ്യ. 23 ന് വൈകിട്ട 5.30 ന് വയലിൻ സോളോ,7 ന് നൃത്തായനം. 24 ന് വൈകിട്ട് 6 ന് നൃത്തവിസ്മയം,8ന് ഭരതനാട്യം,9ന് കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ നാടകം കരുണ.25 ന് വൈകിട്ട 5 ന് തിരുവാതിരകളി, 7ന് സംഗീതസദസ്, 9 ന് സിനിമാതാരം സരയു അവതരിപ്പിക്കുന്ന നടനനിശ ആനന്ദഭൈരവി. 26 ന് രാത്രി 7 ന് സന്ധ്യാവേല,8ന് സേവ, കലാവേദിയിൽ വൈകിട്ട 6.30 ന് ഡാൻസ്,മാജിക്ഷോ,7ന് ഭരതനാട്യം,കുച്ചിപ്പുടി,8ന് കഥകളി നളചരിതം ഒന്നാം ദിവസം.
27ന് ഉച്ചയ്ക്ക് 12.30 ന് സംഗീതസദസ്, 1 ന് മഹാപ്രസാദമൂട്ട്, 2ന് ചാക്യാർകൂത്ത്,വൈകിട്ട് 5.30 ന് ഡാൻസ്, 7ന് സ്വരസ്‌ത്രോത്രമഞ്ജരി, 8.30ന് ചങ്ങനാശേരി ജയകേരള നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തനാടകം മഹാദേവി കാളിക. 28 ന് പള്ളിവേട്ട, വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, 6.30 ന് സന്ധ്യാവേല, രാത്രി 1ന് പള്ളിവേട്ട എഴുന്നള്ളിപ്പ് ,1.45 ന് എതിരേല്പ്, കലാവേദിയിൽ വൈകിട്ട് 6.30 ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഡെപ്യൂട്ടി കമ്മിഷണർ വി.കൃഷ്ണകുമാർ വാര്യർ ഭദ്രദീപം തെളിക്കും. തുടർന്ന് സിനിമാതാരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന നൃത്തം നടനംമോദനം, 9.30 ന് ചലച്ചിത്രപിന്നണി ഗായകൻ രാഗേഷ് ബ്രഹ്മാനന്ദൻ അവതരിപ്പിക്കുന്ന ഗാനമേള. 29 ന് വൈകിട്ട് 4.30 ന് ആറാട്ട് പുറപ്പാട്, 7 ന് ആറാട്ട്, ആറാട്ട്കടവിൽ ദർശനം, രാത്രി 2 ന് എതിരേല്പ്, 5 ന് കൊടിയിറക്ക്, കലാവേദിയിൽ വൈകിട്ട 5.30 ന് ഡാൻസ്, 7ന് നൃത്തസന്ധ്യ, 9 ന് സംഗീതസദസ്.