ചങ്ങനാശേരി : കായൽപ്പരപ്പിൽ പോള നിറഞ്ഞത് ചങ്ങനാശേരി ബോട്ടുജെട്ടിയുടെ നവീകരണത്തെ ബാധിച്ചു.

ജെട്ടിക്കുളത്തിൽ പായലും പോളയും തിങ്ങിനിറഞ്ഞിരിക്കുകയാണ്.

എം.എൽഎയുടെ ആസ്ഥിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടിയുടെ നവീകരണമാണ് ബോട്ടുജെട്ടിയിൽ പൂർത്തിയാകുന്നത്. പക്ഷേ പോള നീക്കം ചെയ്യുന്നത് വെല്ലുവിളി ഉയർത്തുകയാണ്. അനുദിനം വർദ്ധിക്കുന്ന പോളയും പായലും ബോട്ട് ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. പോളനിർമ്മാർജ്ജനം ചെയ്യാൻ സ്ഥിരമായ പദ്ധതി വേണമെന്നാണ് നാട്ടുകാർ പറയുന്നത്.

ആവശ്യപ്പെടുന്നത്. റോഡ് ഗതാഗതത്തിന് മുമ്പ് മദ്ധ്യകേരളത്തിലുള്ളവർ യാത്രാസൗകര്യത്തിന് ബോട്ടുകളെയാണ് ആശ്രയിച്ചിരുന്നത്. റോഡുകളുടെ വരവ് ജലഗതാഗതത്തെ സാരമായിബാധിച്ചു.തോടുകൾ മലീമസമാവുകയും പോളകൾ നിറയുകയും ചെയ്തു. കൂടാതെ കിടങ്ങറ പാലം (കെസി പാലം) ഉയരം കുറച്ച് നിർമ്മിച്ചതും ബോട്ട് സർവീസിനെ ബാധിച്ചു. ഇതോടെ ബോട്ടുകൾ ചങ്ങനാശേരി ജെട്ടിയിലേക്ക് വരാതായി. കെസി പാലം പൊളിച്ചുനീക്കിയാൽ മാത്രമേ ഇപ്പോഴും ജലഗതാഗതം ആരംഭിക്കാൻ കഴിയൂ. നിന്നുപോയ ബോട്ടുസർവീസുകൾ പുനരാരംഭിക്കാൻ അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.