photo

കോട്ടയം: ജില്ലയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 480 ലിറ്റർ വൈൻ പിടികൂടി. അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ തെക്കേക്കര വീട്ടിൽ തോമസ് മേരി ലൂസി തോമസ് (70), പാറക്കൽ വീട്ടിൽ മാത്യൂ പി.എം എന്നിവരെ അനധികൃതമായി വൈൻ സൂക്ഷിച്ചതിന് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
വീടുകളിൽ ലൈസൻസ് ഇല്ലാതെ വൈൻ വിതരണം ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ നൂറുദ്ദീന്റെ നേതൃത്വത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.നൂറുദ്ദീൻ , പ്രി.ഓഫീസർമാരായ ഷെഫീഖ്, രാജേഷ്, ടി.എസ് .സുരേഷ് , സി.ഇ.ഒ മാരായ കെ.എൻ സുരേഷ് കുമാർ, ജി.അജിത്ത്,സുരേഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.