mg

പ്രൈവറ്റ് രജിസ്‌ട്രേഷൻ; അപേക്ഷ 19 വരെ

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ നടത്താനുള്ള തീയതി ദീർഘിപ്പിച്ചു. ഫുൾ കോഴ്‌സുകൾക്ക് ഓൺലൈനായും ഇതര കോഴ്‌സുകൾക്ക് ഓഫ്‌ലൈനായും 16 മുതൽ 19 വരെ 3000 രൂപ സൂപ്പർഫൈനോടെ അപേക്ഷിക്കാം. ഫോൺ: 0481 - 2733365, 2733455, 2733427, 2731020.


പരീക്ഷാഫലം

സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (സി.എസ്.എസ് ), ഒന്നാം സെമസ്റ്റർ എം.ഫിൽ (ഫിസിക്‌സ് സി.എസ്.എസ് ),

സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ നടത്തിയ പി.എച്ച്.ഡി കോഴ്‌സ് വർക്ക് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ സി.എസ്.എസ് ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട് സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.പി.ഇ. സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും 28 വരെ അപേക്ഷിക്കാം.