prayar

ചെറുവള്ളി: ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി അനുകൂലമാകാൻ മകരവിളക്ക്‌നാളിൽ ചെറുവള്ളി ദേവിക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രാർത്ഥനായജ്ഞം നടത്തി. രാവിലെ 9ന് ആരംഭിച്ച പ്രാർത്ഥന രാത്രി നട അടയ്ക്കുന്നത് വരെ തുടർന്നു. ഡോ.എൻ.ജയരാജ് എം.എൽ.എ, എൻ.എസ്.എസ്. നായകസഭാംഗം അഡ്വ.എം.എസ്.മോഹൻ, കോട്ടയം ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് അഡ്വ.പി.സതീശ് ചന്ദ്രൻ നായർ തുടങ്ങിയവർ പ്രാർത്ഥന യജ്ഞത്തിൽ പങ്കെടുത്തു.