mg-uni
mg uni

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.


രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23 വരെ അപേക്ഷിക്കാം.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ ഗസ്റ്റ് അദ്ധ്യാപകരുടെ രണ്ട് ഒഴിവുണ്ട്. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷയും ബയോഡാറ്റയും 22ന് വൈകിട്ട് അഞ്ചിനകം പഠനവകുപ്പിൽ എത്തിക്കണം.


സിൻഡിക്കേറ്റ് യോഗം
സർവകലാശാല സിൻഡിക്കേറ്റിന്റെ യോഗം 22 ന് രാവിലെ 10.30 ന് സിൻഡിക്കേറ്റ് ഹാളിൽ നടക്കും.