പാലാ : ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി 7.30 നും 8 നും മദ്ധ്യേ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തന്ത്രി ബ്രഹ്മചാരി ജ്ഞാനചൈതന്യ മേൽശാന്തി സനീഷ് വൈക്കം എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. രാവിലെ മഹാഗണപതിഹോമം, ഗുരുപൂജ, ശിവപൂജയും ഉച്ചയ്ക്ക് പ്രസാദമൂട്ടും വൈകിട്ട് പാണിവിളക്കും, സാംസ്കാരിക സമ്മേളനവും നടന്നു. കൊടിയേറ്റിന് മുന്നോടിയായി പുഷ്പാഭിഷേകവും ഉണ്ടായിരുന്നു.

ഇന്ന് രാവിലെ 8.30 ന് കാഴ്ചശ്രീബലി രഥത്തിൽ എഴുന്നള്ളത്ത്. 9 ന് കലശാഭിഷേകം, 11.30 ന് പ്രഭാഷണം, 12 ന് പ്രസാദമൂട്ട്, രാത്രി 7 ന് വിളക്കിനെഴുന്നള്ളത്ത്, 8.15-ന് ഗാനമേള. നാളെ രാവിലെ 8.30 ന് കാഴ്ചശ്രീബലി രഥത്തിൽ എഴുന്നളളത്ത്, 9 ന് കലശാഭിഷേകം, 10 ന് ഭഗവത്ഗീതാപാരായണം, രാത്രി 7 ന് വിളക്കിനെഴുന്നള്ളത്ത്, 8 ന് നൃത്തനൃത്ത്യങ്ങൾ. 19 ന് രാവിലെ 8.30 ന് കാഴ്ചശ്രീബലി രഥത്തിൽ എഴുന്നളളത്ത്, 9 ന് കലശാഭിഷേകം, 10 ന് അഷ്ടയോഗ സന്ദേശ സമ്മേളനം, വൈകിട്ട് 6 ന് സന്ദേശ സമ്മേളനം തുടരും. 7 ന് വിളക്കിനെഴുന്നള്ളത്ത്. 7.30 ന് കഥാപ്രസംഗം. 20 നാണ് പള്ളിവേട്ട ഉത്സവം. രാവിലെ 8.30 ന് കാഴ്ചശ്രീബലി, പറയെടുപ്പ്, 9 ന് ശ്രീഭൂതബലി, കലശം, കലശാഭിഷേകം, 10.30 ന് അഷ്ടയോഗസന്ദേശ സമ്മേളനം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.45 ന് സമൂഹപ്രാർത്ഥന, 7 ന് അന്നദാനം, 8.15 ന് നാടകം, 10.30 ന് പള്ളിനായാട്ട് പുറപ്പാട്, 11.30 ന് പള്ളിക്കുറുപ്പ്. 21 ന് രാവിലെ 6 ന് ഗണപതിഹോമം, ഗുരുപൂജ, ശിവപൂജ, 9 ന് പ്രഭാഷണം, 11 ന് കീർത്തനകഥാർച്ചന, 12-ന് കാവടിയഭിഷേകം, തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 3.30 ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, തുടർന്ന് ഭരണങ്ങാനം വിലങ്ങുപാറ കടവിൽ എസ്.എൻ.ഡി.പി യോഗം 754-ാം നമ്പർ ഇടമറ്റം ശാഖയുടെ നേതൃത്വത്തിൽ ആറാട്ട് സദ്യ, എതിരേല്പ്, ദേശതാലപ്പൊലി, വൈകിട്ട് 5ന് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രകവാടത്തിൽ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം, ഇറക്കിപൂജ, ദീപാരാധന.
വൈകിട്ട് 6 ന് ഭരണങ്ങാനം ടൗണിൽ കാണിക്കമണ്ഡപം ജംഗ്ഷനിൽ ആറാട്ട് വരവേല്പ്. ഇരുകോൽ പഞ്ചാരിമേളം, രാത്രി 7.30 ന് ഇടപ്പാടി കവലയിൽ വഴനേക്കാവ് ദേവസ്വം വക സ്വീകരണം. തുടർന്ന് ആറാട്ട് വരവ്, ആറാട്ട് വിളക്ക്, വലിയകാണിക്ക, കൊടിക്കീഴിൽ പറയെടുപ്പ്, കലശം എന്നിവ നടക്കും. 10 ന് ആറാട്ട് കച്ചേരി. മൂന്നാംതോട്, ഇടമറ്റം, മല്ലികശ്ശേരി, ഇടപ്പാടി, കീഴമ്പാറ, അമ്പാറ, പാലാ ടൗൺ തുടങ്ങിയ ശാഖകളിൽ നിന്നുള്ള കാവടി ഘോഷയാത്രകൾ എത്തിച്ചേർന്ന ശേഷമാണ് കാവടി അഭിഷേകം.