കോട്ടയം : മെഡിക്കൽ കോളേജിലെ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഹൗസ് സർജൻ ക്വാർട്ടേഴ്‌സ്, അത്യാഹിത വിഭാഗം രണ്ടാംഘട്ടം എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സൂപ്രണ്ട് ടി.കെ ജയകുമാർ റിപ്പോർട്ടവതരിപ്പിക്കും. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.റംല ബീവി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻ എം.എൽ.എ വി.എൻ. വാസവൻ, എക്‌സിക്യുട്ടീവ് എൻജിനിയർ ഷീന രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മോഹൻ.സി.ചതുരച്ചിറ, മേരിക്കുട്ടി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.വി.മൈക്കിൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസമ്മ വേളാശ്ശേരിൽ, ഗവ. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ബീനാ വി.ടി, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.പി.സവിത, ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.വത്സമ്മ ജോസഫ്, മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഓഫീസർ പി. ജി ഇന്ദിര, ഡി.സി.എച്ച് സൊസൈറ്റി പ്രസിഡന്റ് കെ.എൻ രവി എന്നിവർ പങ്കെടുക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് സ്വാഗതവും, വൈസ് പ്രിൻസിപ്പൽ ഡോ. കെ. പി ജയകുമാർ നന്ദിയും പറയും.