പൊൻകുന്നം : കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ 28ാം ജില്ലാ സമ്മേളനം നാളെയും മറ്റന്നാളുമായി പൊൻകുന്നത്ത് നടക്കും. 12 ഉപജില്ലകളിലെ 5000 അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് 4.30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിന് സമീപത്തുനിന്ന് സമ്മേളന നഗരിയിലേയ്ക്ക് വിളംബര ജാഥ നടക്കും. നാളെ രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.സാബു ഐസക് റിപ്പോർട്ടും, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എൻ.എ.വിജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. 5.30ന് വ്യാപാരഭവനിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. നവോത്ഥാന പോസ്റ്റർ പ്രദർശനവും നടക്കും. 20 ന് മുൻകാല അദ്ധ്യാപകരെ ആദരിക്കുന്ന 'ഗുരുവന്ദനം' പരിപാടി നടക്കും. പ്രളയക്കെടുതി കണക്കിലെടുത്ത് ലളിതമായാണ് സമ്മേളനം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.