ചങ്ങനാശേരി : മണർകാട് സെന്റ് മേരീസ് കോളേജിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി കാൻസർ ബോധവൽക്കരണവും ഹെയർ ഡോണേഷനും നടന്നു. സബ് കളക്ടർ ഈശ പ്രിയ ഐ. എ. എസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. പുന്നൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. നിഷ ജോസ്.കെ.മാണി മുഖ്യപ്രഭാഷണവും എം.ജി.യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.എം.ജെ.മാത്യു ആശംസയും പറഞ്ഞു. മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം ഡോ. ബിനീത ട്രീസാ തോമസ് കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു. 20 അദ്ധ്യാപകരും 30 വിദ്യാർഥികളും പ്രോഗ്രാമിന്റെ ഭാഗമായി മുടി മുറിച്ചു നല്കി. പ്രൊഫസർ സി.ജി. മഞ്ജുഷ, വൊളണ്ടിയർ സെക്രട്ടറി ഗോകുൽ.സി.ദിലീപ്, രാകേഷ്‌മോൻ രാജൻ എന്നിവർ നേതൃത്വം നല്കി.