mg-uni
mg uni

പരീക്ഷാ തീയതി

എറണാകുളം ഗവ.ലാകോളേജിലെ ഒന്നു മുതൽ നാലു വരെ സെമസ്റ്റർ പഞ്ചവത്സര ബി.എ എൽ എൽ.ബി (2011ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 20 ന് ആരംഭിക്കും. പിഴയില്ലാതെ 30 വരെയും 500 രൂപ പിഴയോടെ 31 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി ഒന്നു വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷ ഫീസായി 5000 രൂപ പരീക്ഷാഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം. അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് സെമസ്റ്റർ മേഴ്‌സി ചാൻസ് 2018 പരീക്ഷയ്ക്ക് ഫീസടച്ചിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. സ്‌പെഷ്യൽ ഫീസടച്ചതിന്റെ ഇ-രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

പ്രാക്ടിക്കൽ

എം.എസ്‌സി (ഐ.ടി) ഓഫ് കാമ്പസ് മേയ് 2018 പരീക്ഷയുടെ വൈവാവോസി / പ്രോജക്ട് മൂല്യനിർണയം, പ്രാക്ടിക്കൽ 24, 25, 28 തീയതികളിൽ പത്തനംതിട്ട സ്റ്റാസ്, സീപാസിൽ നടക്കും. മൂല്യനിർണയത്തിനുള്ള പ്രോജക്ട് അന്നേദിവസം സമർപ്പിക്കണം.

മൂന്നാം സെമസ്റ്റർ ബി.എസ്‌സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ ആൻഡ് ബി.എഫ്.ടി (യു.ജി സി.ബി.സി.എസ് 2017 അഡ്മിഷൻ റഗുലർ) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ നടക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി ഒന്നു വരെ അപേക്ഷിക്കാം.