പാലാ: ഈരാറ്റുപേട്ട ബി.ബി.സി.യുടെ ആഭിമുഖ്യത്തിൽ 18ാമത് അഖില കേരള വോളിബോൾ ടൂർണമെന്റ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും.കേരളത്തിലെ പ്രമുഖരായ 8 ഡിപ്പാർട്ട്‌മെന്റ് ടീമുകളും 8 പ്രമുഖ കോളേജ് ടീമുകളും മത്സരിക്കും. ദിവസവും 5 ന് മത്സരം നടക്കും.

20ന് 5മണിക്ക് സെന്റ് ജോർജ് കോളേജ് അരുവിത്തുറയും എം.എ.കോളേജ് കോതമംഗലവും തമ്മിലാണ് ആദ്യ മത്സരം.മത്സരങ്ങളുടെ ഉദ്ഘാടനം പി.സി.ജോർജ് എം.എൽ.എ.നിർവഹിക്കും.നഗരസഭാധ്യക്ഷൻ വി.കെ.കബീർ അദ്ധ്യക്ഷനാകും. 8ന് ബി.പി.സി.എൽ കൊച്ചിയും ഇൻഡ്യൻ കസ്റ്റംസും തമ്മിലുളള മത്സരമാണ് നടക്കുന്നത്.

കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇൻഡ്യൻ നേവി, കെ.എസ്.ഇ.ബി.തിരുവനന്തപുരം, കേരള പോലീസ് തിരുവനന്തപുരം, ബീക്കൻസ് സ്‌പോർട്‌സ് മലപ്പുറം, പി. ആൻഡ് ടി.തിരുവനന്തപുരം, കോളേജ് ടീമുകളായ പഴശ്ശിരാജ മട്ടന്നൂർ, എസ്.എൻ.ജി.സി. ചേലന്നൂർ, സെന്റ് സ്റ്റീഫൻസ് പത്തനാപുരം, സെന്റ് തോമസ് പാലാ, എസ്.എ.ഐ.കോഴിക്കോട്, സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി, സി.എം.എസ്.കോട്ടയം എന്നീ ടീമുകളാണ് മത്സര രംഗത്തുള്ളത്. ടൂർണമെന്റ് 27ന് സമാപിക്കും . പത്രസമ്മേളനത്തിൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ചാർളി ജേക്കബ്, സി.ഇ.ഒ. സണ്ണി വി.സക്കറിയ, ജനറൽ കൺവീനർ സിറാജ് കിണറ്റുംമൂട്ടിൽ, പി.ആർ.ഒ.നസീർ കൊച്ചേപറമ്പിൽ എന്നിവർ പങ്കെടുത്തു.