kalasham

വൈക്കം : ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠിച്ച വേൽപ്രതിഷ്ഠയുടെ 98-ാമത് പ്രതിഷ്ഠാമഹോത്സവം ആഘോഷിച്ചു. മാത്താനം അശോകൻ തന്ത്രി, മേൽശാന്തി രൂപേഷ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. രാജീവ് ശാന്തി, അനൂപ് എന്നിവർ സഹകാർമ്മികരായി. അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശപൂജ, കലശം എഴുന്നള്ളിക്കൽ, കലശാഭിഷേകം, മഹാപ്രസാദമൂട്ട് എന്നിവ നടത്തി. ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ, വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, സെക്രട്ടറി കെ.എൻ.മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.