photo

കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഫെബ്രുവരി 13 മുതൽ 18 വരെ നടക്കുന്ന ഉത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഉത്സവ പന്തലിന്റെ കാൽനാട്ട് കർമ്മം എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി നിർവഹിച്ചു. ആദ്യ ദിനം ദേവസ്വം ഉത്സവമാണ്. തുടർന്ന് വടക്ക്, തെക്ക്, കിഴക്ക് , പടിഞ്ഞാറ് ദിക്കുകളിലെ എസ്.എൻ.ഡി.പി ശാഖാ യോഗങ്ങളാണ് ഓരോ ദിവസത്തെയും ഉത്സവങ്ങൾ നടത്തുന്നത്. ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു ഉന്നത വിജയം കൈവരിച്ചവരെ വിദ്യാഭ്യാസ സമ്മേളനത്തിൽ ആദരിക്കും. പൊതുസമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഉത്സവദിവസങ്ങളിൽ തങ്കരഥ എഴുന്നള്ളത്ത് നടത്താൻ ഭക്തർക്ക് അവസരം ഉണ്ടായിരിക്കുമെന്നും എല്ലാ ദിവസവും രാത്രിയിൽ മഹാപ്രസാദമൂട്ടുണ്ടെന്നും ദേവസ്വ സെക്രട്ടറി കെ.ഡി.സലിമോൻ പറഞ്ഞു.