കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലും പഴയപള്ളിയിലും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ 26 മുതൽ 31 വരെ നടക്കും. 26നു വൈ‌കിട്ട് 5.30ന് കത്തീഡ്രലിലും 28ന് വൈകിട്ട് 6 ന് പഴയപള്ളിയിലും ഫാ. വർഗീസ് പരിന്തിരിക്കൽ കൊടിയേറ്റും. തുടർന്ന് ഗ്രോട്ടോ ചുറ്റി പഴയപള്ളിയിലേക്ക് പ്രദക്ഷിണം. 29 മുതൽ 31വരെ രാവിലെ 5 നും 6.30നും 8.30നും 10.30 നും ഉച്ചകഴിഞ്ഞ് 2 നും, 4.30നും ,6.45 നും വിശുദ്ധ കുർബാന. മാർ ജോസ് പുളിക്കൽ 30 നു വൈകിട്ടും, 4.30നും മാർ മാത്യു അറയ്ക്കൽ 31നു വൈകിട്ട് 4.30നും പൊന്തിഫിക്കൽ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. 30 ന് വൈകിട്ട് 6 ന് പ്രസിദ്ധമായ ടൗൺ പ്രദക്ഷിണം. 31ന് വൈകിട്ട് 6 ന് കുരിശടി ചുറ്റി പ്രദക്ഷിണം. തുടർന്ന് ഭക്തിഗാനമേള.