bjp

കോട്ടയം: തൃശൂരിൽ നടക്കുന്ന യുവമോർച്ചാ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനാചരണം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി, യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്‌ണ‌ എന്നിവർ ചേർന്ന് പതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്‌തു.
വിവിധ നിയോജക മണ്ഡല കേന്ദ്രങ്ങളായ വൈക്കത്ത് യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റ് വി.പി മുകേഷ്, കടുത്തുരുത്തിയിൽ മണ്ഡലം പ്രസിഡന്റ് സുധീപ് നാരായണൻ, ഏറ്റുമാനൂരിൽ ജില്ലാ ജന.സെക്രട്ടറി ലിജിൻ ലാൽ, പാലായിൽ ഗ്രാമ പഞ്ചായത്തഗം ശ്രീജ സരീഷ്, പൂഞ്ഞാറിൽ സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്‌മേനോൻ, കാഞ്ഞിരപ്പള്ളിയിൽ മുൻ ജില്ലാ അദ്ധ്യക്ഷൻ കെ.എസ് ശ്രീധരൻ നായർ, പുതുപ്പള്ളിയിൽ മുൻ ജില്ലാ അദ്ധ്യക്ഷൻ പി.എൻ ശിവരാമൻനായർ, ചങ്ങനാശ്ശേരിയിൽ സംസ്ഥാന സമിതി അംഗം കെ.ജി രാജ്‌മോഹൻ എന്നിവർ പതാക ഉയർത്തി. പരിപാടിക്ക് ബി.ജെ.പി ജില്ലാ സെക്രട്ടറി സി.എൻ സുബാഷ്, യുവമോർച്ച സംസ്ഥാന സമിതി അംഗം ഗോപൻ കെ.എസ്,ജില്ലാ വൈസ് പ്രസിഡന്റ് സി.സി ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് ബിനുമോൻ ബി, വിഷ്‌ണുനാഥ് ബി, വിനോദ് കുമാർ, ടി.ടി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.