തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ കീഴിലുള്ള 6009ാം നമ്പർ മിഠായിക്കുന്നം ശാഖയിലെ ആർ.ശങ്കർ കുടുംബയൂണിറ്റിന്റെ വാർഷികവും ശ്രീനാരായണ സ്‌നേഹ സംഗമവും നടത്തി. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് മഹേഷ് വള്ളോം പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കുമാരി ആര്യാ ദേവരാജൻ, വർഷ സുനിൽ, ശില്പ എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അനിൽകുമാർ സർപ്പപ്പറമ്പിൽ ഗുരുദേവ പ്രഭാഷണം നടത്തി.ശാഖാ പ്രസിഡന്റ് സത്യൻ മലങ്കോട്ടിൽ, സെക്രട്ടറി എൻ.എൻ.രാഘു, ഒ.കെ ലാലപ്പൻ, ശശാങ്കൻ, അനിൽ, ബാബു ഉഷസ്സ്, രാധാമണി ലാലപ്പൻ, ഹരികൃഷ്ണൻ, രാജി ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് ചെയർമാൻ സുനിൽ മൂത്തേടത്ത് സ്വാഗതം പറഞ്ഞു.