പൊൻകുന്നം : കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മുൻകാല പ്രവർത്തകരായ പൊൻകുന്നം സെയ്ദ്, ഒ.എം.അബ്ദുൾ കരിം, ടി.പി.രാധാകൃഷ്ണൻ നായർ, വിലാസിനി ടീച്ചർ, നളിനമ്മ ടീച്ചർ, പൊന്നമ്മ ടീച്ചർ, അബ്ദുൾ റസാഖ്, വി .എ.അലക്‌സാണ്ടർ, ഷേർളി എം. പൊടിപാറ, ശ്രീധരൻ തുടങ്ങിയവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്.അനിൽകുമാർ (പ്രസിഡന്റ്), സാബു ഐസക് (സെക്രട്ടറി), കെ.ജെ.പ്രസാദ് (ട്രഷറർ), ഇ.ആർ.നടേശൻ, എൽ.ബിന്ദു, സി.എസ്. സിജു, മെറിൻ ജോൺ (വൈസ് പ്രസിഡന്റുമാർ), അനിത ബി.നായർ, ബിറ്റു പി.ജേക്കബ്, വി.ആർ.വിജയകുമാർ, പി.ബിന്ദു (ജോയിന്റ് സെക്രട്ടറിമാർ). മെറിൻ ജോൺ കൺവീനറായ 21 അംഗ വനിതാ സബ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.