തലയോലപ്പറമ്പ് :കാരിക്കോട് വടക്കേപ്പറമ്പിൽ സന്തോഷിനും കുടുംബത്തിനും 1936ാം നമ്പർ കാരിക്കോട് എൻ.എസ്.എസ് കരയോഗം നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിട്ടു. ഡയറക്ടർ ബോർഡ് അംഗം ഡോ.സി.ആർ വിനോദ് കുമാർ ശിലാസ്ഥാപനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പി. .ജി.എം നായർ കാരിക്കോട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.വി.വേണുഗോപാൽ, ഒ.ടി രാമചന്ദ്രൻ, ടി.കെ.വാസുദേവൻ നായർ, അനീഷ്‌കുമാർ, മനോജ് കുമാർ, ശശിധരൻ നായർ, രവീന്ദ്രൻ നായർ, സുഷമ , മായാദേവി തുടങ്ങിയവർ പങ്കെടുത്തു.