പാലാ: ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലെ മകരച്ചതയ മഹോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. രാവിലെ 5 ന് പള്ളിയുണർത്തൽ, കണികാണിക്കൽ, പശു, പശുക്കുട്ടി, അഷ്‌ടമംഗലം ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കൽ. തുടർന്ന് ഗണപതിഹോമം. 6.30 ന് ഉഷ:പൂജ. 9 ന് പ്രഭാഷണം. 11 ന് കീർത്തനകഥാർച്ചന. 12 മുതൽ കാവടി അഭിഷേകം. തുടർന്ന് മഹാപ്രസാദമൂട്ട്. 3.30 ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, കൊടിമരച്ചുവട്ടിൽ പറയെടുപ്പ്. എസ്.എൻ.ഡി.പി യോഗം 754 -ാം നമ്പ‌ർ ഇടമറ്റം ശാഖയുടെ നേതൃത്വത്തിൽ ആറാട്ട് കടവിൽ എതിരേല്പ്. ആറാട്ട് സദ്യ. ആറാട്ട് ഘോഷയാത്ര. ദേശതാലപ്പൊലി. 5 ന് ഭരണങ്ങാനം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രകവാടത്തിൽ ആറാട്ട് ഘോഷയാത്രയ്‌ക്ക് സ്വീകരണം. ഇറക്കിപൂജ, ദീപാരാധന. 6 ന് ഭരണങ്ങാനം ടൗണിൽ ആറാട്ട് വരവേല്പ്. 7.30 ന് ആറാട്ട് ഘോഷയാത്രയ്‌ക്ക് ഇടപ്പാടിക്കവലയിൽ വഴനേക്കാവ് ദേവസ്വം വക സ്വീകരണം. 10 ന് ആറാട്ട് കച്ചേരി. തുട‌ന്ന് കാവടി ഘോഷയാത്ര നടക്കും. തന്ത്രി ജ്ഞാനചൈതന്യ, മേൽശാന്തി സനീഷ് വൈക്കം എന്നിവർ ക്ഷേത്രചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഉത്സവചടങ്ങുകൾക്ക് ഭരണസമിതിയംഗങ്ങളായ അഡ്വ.കെ.എം.സന്തോഷ് കുമാർ, എം.എൻ.ഷാജി, ഒ.എം.സുരേഷ്, സതീഷ് മണി, സജീവ് വയലാ എന്നിവർ നേതൃത്വം നൽകും.