vikam-thalukhospital

വൈക്കം: താലൂക്ക് ആശുപത്രിയിൽ സജ്ജമായ ആധുനിക ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8 ന് സി.കെ.ആശ എംഎൽഎ നിർവഹിക്കും. നഗരസഭ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ഒരുകോടി 86 ലക്ഷം രൂപ എൻ.ആർ.എച്ച്.എം ഫണ്ടുപയോഗിച്ചു 2015ൽ പൂർത്തിയായ കെട്ടിടം തീരദേശ പരിപാലന നിയമത്തിന്റെ സാങ്കേതികത്വത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് നഗരസഭ താത്ക്കാലിക നമ്പർ നൽകി വൈദ്യുതി ലഭ്യമാക്കിയെങ്കിലും ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങൾ ലഭിക്കാതിരുന്നതിനാൽ പ്രവർത്തനമാരംഭിച്ചില്ല. ഒരേ സമയം മൂന്ന് ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം തിയേറ്ററിലുണ്ട്. ഓപ്പറേഷൻ കഴിഞ്ഞ് രോഗികളെ വാർഡുകളിലേയ്‌ക്കെത്തിക്കുന്നതിന് വഴിയില്ലാത്തതാണ് പ്രതിസന്ധി.