കോട്ടയം: റോഡിൽ പാർക്ക് ചെയ്ത വാഹനത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാത്രി എട്ടരയോടെ കാഞ്ഞിരം ചുങ്കത്ത് മുപ്പത് പാലത്തിലായിരുന്നു അപകടം. കാഞ്ഞിരം ഭാഗത്തുനിന്ന് നഗരത്തിലേയ്ക്ക് വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ് വാഹനത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് തോട്ടിലേയ്‌ക്ക് മറിയുകയായിരുന്നു. തോട്ടിൽ വീണ കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.