jose

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോട്ടയം, ഇടുക്കി സീറ്റുകൾ കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടതായി വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 8ന് കേരളയാത്ര സമാപിച്ച ശേഷമേ യു.ഡി.എഫിൽ ഇതേക്കുറിച്ച് ചർച്ച നടക്കൂ. സ്ഥാനാർത്ഥികളെ കേരളയാത്രയ്ക്കു ശേഷം തീരുമാനിക്കും. പരിചയസമ്പന്നരായ നിരവധി നേതാക്കൾ പാർട്ടിക്കുണ്ട്. അവരെ ഉചിത സ്ഥാനങ്ങളിൽ നിറുത്തും. കേരളയാത്ര ആദ്യം തീരുമാനിച്ചതാണ്. കെ.പി.സി.സി പ്രസിഡന്റു നയിക്കുന്ന ജാഥയുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ജാഥ സംബന്ധിച്ച് യു.ഡി.എഫിൽ ആശയക്കുഴപ്പമില്ല. പി.സി. ജോർജിനെ യു.ഡി.എഫിലെടുക്കുകയെന്നത് നടക്കാത്ത കാര്യമാണെന്നും ജോസ് കെ. മാണി പറഞ്ഞു.