കോട്ടയം: കോട്ടയത്ത് ബി.എസ്.എൻ.എൽ ഫോർ ജി സർവീസ് ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് കോട്ടയം ടെലികോം ഉപദേശക സമിതി അദ്ധ്യക്ഷൻ ജോസ് കെ. മാണി എം.പി കോട്ടയം ബി.എസ്. എൻ.എൽ ഓഫീസിൽ നിർവഹിക്കും. ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ഡോ. പി. ടി. മാത്യു അദ്ധ്യക്ഷത വഹിക്കും.
ആദ്യഘട്ടത്തിൽ കോട്ടയം മുതൽ ഏറ്റുമാനൂർ, കടുത്തുരുത്തി വരെയുള്ള ഭാഗങ്ങളും മെഡിക്കൽ കോളേജ് , കഞ്ഞിക്കുഴി, നാട്ടകം ഉൾപ്പടെയുള്ള സ്ഥലങ്ങളുമാണ് ഫോർ ജി ആകുന്നത്. നിലവിൽ ത്രിജി സിം ഉള്ളവർ എത്രയും വേഗം തിരിച്ചറിയൽ രേഖയുമായി ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ കേന്ദ്രത്തിലെത്തി ഫോർജി ആക്കണം. ഫോർജി ആരംഭിച്ചാൽ ഈ സ്ഥലങ്ങളിൽ ഒഴികെയുള്ളിടത്ത് ത്രി ജി, ടു ജി സേവനങ്ങൾ തുടരും. നാട്ടകം, കോട്ടയം, ഏറ്റുമാനൂർ, കഞ്ഞിക്കുഴി, ഗാന്ധിനഗർ, വേളൂർ, കുമാരനല്ലൂർ, അതിരമ്പുഴ, കുറുപ്പന്തറ, കല്ലറ, കടുത്തുരുത്തി, കുടമാളൂർ, നീണ്ടൂർ, തെള്ളകം തുടങ്ങി 4ജി ഏരിയയിലുള്ള 14 എക്സ്ചേഞ്ചുകളിലും കസ്റ്റമർ സർവീസ് കേന്ദ്രങ്ങളിൽ സേവനം ലഭ്യമാണ്. ഫോൺ: 0481-2567000.