mg-uni
mg uni

പുതുക്കിയ പരീക്ഷാതീയതി

22ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു. യു.ജി. സി.ബി.സി.എസ്. ഡിസംബർ 2018 കോർ കോഴ്‌സ് ഇൻട്രൊഡെക്‌ഷൻ ടു സോഷ്യൽ വർക്ക് പരീക്ഷ 24നും 24ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2017 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷ ഫെബ്രുവരി അഞ്ചിനും നടത്തും.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ഡി.ഡി.എം.സി.എ. ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

അന്തിമ സ്ഥാനപട്ടിക

നാലാം സെമസ്റ്റർ എം.എ. മലയാളം സി.എസ്.എസ്. പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. മൂവാറ്റുപുഴ നിർമല കോളേജിലെ സിബി മോഹനൻ, കുറവിലങ്ങാട് ദേവമാതാ കോളേജിലെ അഞ്ജന സി. നായർ, പാലാ സെന്റ് തോമസ് കോളേജിലെ ആരതി വി. നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ആൻ മേരി ചെറിയാൻ, ആലുവ യു.സി. കോളേജിലെ തസ്‌നി നവാസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും എറണാകുളം മഹാരാജാസ് കോളേജിലെ വീണ ജയൻ, പാലാ സെന്റ് തോമസ് കോളേജിലെ ജോമോൾ തോമസ് എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി.

പരീക്ഷഫലം

ഒന്നാം സെമസ്റ്റർ എൽ എൽ.ബി. (ത്രിവത്സരം റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷൽ (വേദാന്ത, ന്യായ റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഒന്നു വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷൽ (ന്യായ, വേദാന്ത റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഒന്നു വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ. മലയാളം, നോൺ സി.എസ്.എസ്. (പ്രൈവറ്റ്), റീ അഡ്മിഷൻ, നോൺ സി.എസ്.എസ്. റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. മലയാളം നോൺ സി.എസ്.എസ്. (പ്രൈവറ്റ്), റീഅഡ്മിഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.

എറണാകുളം ഗവൺമെന്റ് ലാ കോളേജിൽ നടത്തിയ അഞ്ചാം സെമസ്റ്റർ എൽ എൽ.ബി. പഞ്ചവത്സരം 2006 -2010 അഡ്മിഷൻ സപ്ലിമെന്ററി, 2006ന് മുമ്പുള്ള അഡ്മിഷൻ (മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റർ എം.എ ഹിസ്റ്ററി (പ്രൈവറ്റ് റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) നോൺ സി.എസ്.എസ്. മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഒന്നു വരെ അപേക്ഷിക്കാം.

സീറ്റൊഴിവ്
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ 24ന് ആരംഭിക്കുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, വി.ഇ.ഒ. പി.എസ്.സി. മത്സര പരീക്ഷാപരിശീലനത്തിന് ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 04812731025.