ചങ്ങനാശേരി :പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ രണ്ടുനാൾ നീണ്ട തൈപ്പൂയാഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. പടിഞ്ഞാറ്റുംഭാഗം കാവടിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നുമാണ് കാവടി ഘോഷയാത്ര ആരംഭിച്ചത്.
രാവിലെ കിഴക്കുംഭാഗം കാവടിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്ന കീഴ്ക്കുളങ്ങര മഹാദേവക്ഷേത്രത്തിൽ നിന്നും കുട്ടികളുടെ കാവടിയും നടന്നു.പെരുന്ന പടിഞ്ഞാറ് വാസുദേവപുരം ക്ഷേത്രത്തിൽ നിന്നായിരുന്നു പടിഞ്ഞാറ്റുംഭാഗത്തിന്റെ നേതൃത്വത്തിലുള്ള കാവടി. ഉച്ചക്ക് ആനയൂട്ടുമുണ്ടായിരുന്നു. കാവടിഘോഷയാത്ര പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെത്തിച്ചേർന്നപ്പോൾ ഗജമേളയും നടന്നു. തുടർന്ന് ചെണ്ടമേള മത്സരവുമുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം മുതിർന്നവരുടെ കാവടിയാട്ടം പെരുന്ന മാരണത്തുകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. ആഘോഷങ്ങളുടെ കിഴക്കോട്ടിറക്കത്തോടെ ഈ വർഷത്തെ തൈപ്പൂയ്യ ഉത്സവത്തിന് സമാപനം കുറിച്ചു.