ചങ്ങനാശേരി : കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മാണിക്കുളം തൊട്ടിക്കൽ പുതുപ്പള്ളിക്കടവ് റോഡിന്റെ നിർമ്മാണം പൂർത്തിയായി. 870 മീറ്ററാണ് റോഡിന്റെ നീളം. വർഷങ്ങളായി തകർന്ന റോഡായിരുന്നു ഇത്. ഗർത്തങ്ങളും കുഴിയും നിറഞ്ഞ് ശോചനീയവസ്ഥയിലായിരുന്നു റോഡ്. അതിനാൽ, ഇതുവഴിയുള്ള യാത്ര ദുസഹമായിരുന്നു. ഇതിനു പരിഹാരമായി 14 ലക്ഷം രൂപ ചെലവഴിച്ച് ഉന്നതനിലവാരത്തിലാണ് റോഡ് പുനർനിർമ്മിച്ചത്. എൻ.ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും നെടുംകുന്നം പഞ്ചായത്ത് വിഹിതമായി നാലു ലക്ഷം രൂപയുമാണ് അനുവദിച്ചത്. 14 ാം വാർഡിലെ പ്രധാന റോഡുകളിൽ ഒന്നാണിത്.