കുറുമുള്ളൂർ പടിഞ്ഞാറ്: എസ്.എൻ.ഡി.പി യോഗം കുറുമുള്ളൂർ പടിഞ്ഞാറ് ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. രണ്ടാം ഉത്സവദിനമായ ഇന്ന് രാവിലെ 6 ന് അഭിഷേകം, 7 ന് ഉഷപൂജ, 11.35 ന് കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശിയുടെ പ്രഭാഷണം, രാത്രി 8 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.ടി.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ ആർ.പ്രയേഷ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി റെജി ചുരവേലിൽ, ബിനേഷ് കുമാർ കൈമൂലയിൽ, രമേശൻ പുതിയമഠം, സുമതി പവിത്രൻ, ശ്യാം ഷാജി, അനുപമ ജയൻ, പ്രകാശൻ തുരുത്തിക്കുന്നേൽ എന്നിവർ സംസാരിക്കും. 24 ന് രാവിലെ 6ന് അഖണ്ഡനാമജപാർച്ചനയും ഹോമവും, വൈകിട്ട് 6 ന് സേവയും വിളക്കും, 8.15 ന് കലാപരിപാടികൾ. 25 ന് രാവിലെ 11.35 ന് സ്വാമി ധർമ്മചൈതന്യയുടെ പ്രഭാഷണം, രാത്രി 8.15 ന് ഓട്ടൻതുള്ളൽ. 26 ന് രാവിലെ 9 ന് പറയെടുപ്പ്, വൈകിട്ട് 3.30ന് ഘോഷയാത്ര, 5 ന് കല്ലമ്പാറയിൽ സ്വീകരണം, രാത്രി 8.15 ന് കൊടിയിറക്ക്. ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട് ക്രമീകരിച്ചിട്ടുണ്ട്.