ചങ്ങനാശേരി : സാധരണക്കാർക്ക് വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത് സർക്കാരിനൊപ്പം സ്‌കൂളുകൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ സമുദായ സംഘടനകളുടെ സേവനം ചരിത്ര പരമായ മാതൃകയായിരുന്നു എന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂബിലി ആഘോഷങ്ങടെ ഭാഗമായി വിദ്യാർത്ഥികൾ സഹപാഠിക്ക് നിർമ്മിച്ചു നല്കിയ വീടിന്റെ താക്കോൽ ദാനവും അദേഹം നിർവഹിച്ചു.
ആർച്ച് ബിഷപ്പ് മാർജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ മനോജ് കറുകയിൽ സ്വാഗതം പറഞ്ഞു. സി. എഫ്. തോമസ് എം എൽ.എ ,വികാർ ജനറാൾ സിസ്റ്റർ ഗ്രേസ് തേരേസ് എന്നിവർ പങ്കെടുത്തു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ജെസിതോമസ് നന്ദി പറഞ്ഞു.