benny-behanan

കോട്ടയം: മാണിഗ്രൂപ്പിന് കൂടുതൽ സീറ്റു നൽകില്ലെന്നും മുന്നണി പ്രവേശനത്തിനായുള്ള പി.സി. ജോർജിന്റെ അപേക്ഷ കെ.പി.സി.സി. പരിഗണിക്കുമെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സീറ്റ് വിഭജനം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല. കോൺഗ്രസ് ഒരു സീറ്റും വിട്ടു കൊടുക്കില്ല. ഇതേച്ചൊല്ലി മുന്നണിയിൽ പ്രശ്നങ്ങളുണ്ടാവില്ല. ഘടകകക്ഷികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ട്. കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെയാണ്. 29ന് രാഹുൽ ഗാന്ധി കേരളത്തിലെത്തും. അതിനുശേഷമായിരിക്കും ചർച്ചകൾ ആരംഭിക്കുക.