mg-uni
mg uni

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.പി.എഡ്. (2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.പി.എഡ്. (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 13ന് ആരംഭിക്കും. പിഴയില്ലാതെ 30 വരെയും 500 രൂപ പിഴയോടെ 31 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി രണ്ടുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

അപേക്ഷ തീയതി

മൂന്നും നാലും സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം പ്രൈവറ്റ് (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി ഒന്നു വരെയും 500 രൂപ പിഴയോടെ നാലു വരെയും 1000 രൂപ സൂപ്പർഫൈനോടെ ആറു വരെയും അപേക്ഷിക്കാം. റിസൽട്ട് പ്രസിദ്ധീകരിക്കാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും. മൂന്നും നാലും സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം (പ്രൈവറ്റ് 2012, 2013 അഡ്മിഷൻ സ്‌പെഷൽ മേഴ്‌സി ചാൻസ് അദാലത്ത് സ്‌കീം 2018) പരീക്ഷകൾ ഇതോടൊപ്പം നടക്കും. പിഴയില്ലാതെ ഫെബ്രുവരി ഒന്നു വരെയും 500 രൂപ പിഴയോടെ നാലു വരെയും 1000 രൂപ സൂപ്പർഫൈനോടെ ആറുവരെയും അപേക്ഷിക്കാം. 2012, 2013 അഡ്മിഷൻ വിദ്യാർഥികൾ മേഴ്‌സി ചാൻസ് ഫീസായി 5000 രൂപ പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് 5000 രൂപ ഫീസടച്ചിട്ടുള്ളവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല.

ഒന്നു മുതൽ നാലുവരെ വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് മേഴ്‌സി ചാൻസ് (2017- 2009 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ 30 വരെയും 500 രൂപ പിഴയോടെ 31 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി നാലു വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. കൂടാതെ ആദ്യ മേഴ്‌സി ചാൻസ് പരീക്ഷാ ഫീസായി 5000 രൂപ പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) ബി.എസ്‌സി. സൈബർ ഫോറൻസിക് ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ 28 വരെ അതത് കോളേജുകളിൽ നടക്കും.

ബി.ടി.എസ്. ഓഫ് കാമ്പസ് മേയ് 2018 പരീക്ഷയുടെ വൈവാവോസി/പ്രോജക്ട് മൂല്യനിർണയം/പ്രാക്ടിക്കൽ 24, 25, 28 തീയതികളിൽ റാന്നി സെന്റ് തോമസ് കോളേജിൽ നടക്കും. മൂല്യനിർണയത്തിനുള്ള പ്രോജക്ട് അന്നേദിവസം തന്നെ സമർപ്പിക്കണം.