പാലാ : കൊല്ലപ്പള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10ന് കൊല്ലപ്പള്ളിയിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടം. ഇരു കാറുകളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കടവുംകണ്ടത്തിൽ ജിനി എം സെബാസ്റ്റ്യൻ(25), മറിയമ്മ ദേവസ്യ(58) കടുത്തുരുത്തി കരോട്ട്കാട്ട് കെ.ടി.കുര്യൻ(36), ഭാര്യ പ്രിൻസി (35) എന്നിവർക്കും ഒപ്പമുണ്ടായിരുന്ന രണ്ടു കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിസാരപരിക്കാണുള്ളത്.