പാലാ : മതിലുകൾ മാത്രമേ ഇന്ന് കേരളത്തിൽ ഉള്ളൂവെന്ന് പ്രൊഫ. വി. മധുസൂദനൻ നായർ. ഫ്രണ്ട്‌സ് ഓഫ് ലത സംഘടിപ്പിച്ച നാടിന്റെ ജലസുരക്ഷയ്ക്കായി പുഴയൊഴുക്ക് തിരിച്ചുപിടിക്കുക സംസ്ഥാന തല ക്യാമ്പെയ്ൻ പാലാ അൽഫോൻസാ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രകൃതി വസ്തുവിനേയും വിശ്വാസമില്ലാത്തതു കൊണ്ടാണ് ഇന്ന് കുടിവെള്ളത്തിനായി കുപ്പിവെള്ളത്തെ കൂട്ടുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ജലസുരക്ഷക്കായി പുഴയൊഴുക്ക് തിരിച്ച് പിടിക്കുക എന്ന മുദ്രാവാക്യവുമായി ജനുവരി 22 മുതൽ ജലദിനമായ മാർച്ച് 22 വരെ രണ്ടു മാസം നീണ്ടു നില്ക്കുന്ന പരിപാടിക്കാണ് തുടക്കമായത്. അൽഫോൻസാ കോളേജിലെ സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ എസ്.പി. രവി അദ്ധ്യക്ഷത വഹിച്ചു. സി.ആർ.നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.എസ്.രാമചന്ദ്രൻ, അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ജിജി മോൾ എം.ജി.എന്നിവർ സംസാരിച്ചു.

പടം പാലാ അൽഫോൻസാ കോളേജിൽ നടന്ന നാടിന്റെ ജലസുരക്ഷക്കായി പുഴയൊഴുക്ക് തിരിച്ചുപിടിക്കുക കാംമ്പെയിൻ പ്രൊഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യുന്നു.


ആരോഗ്യ ബോധവത്ക്കരണ ക്ലാസ്

പൈക: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും പൈക കൈരളീ ഗ്രന്ഥശാലയുടേയും സംയുക്താഭിമുഖ്യത്തിൽ നാളെ 4.30 ന് പൈക കൈരളീഗ്രന്ഥശാലയിൽ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടക്കും. വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും